dc.description |
വിദ്യഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം ഉയര്‍ത്താന്‍ലൈബ്രറികള്‍നവീകരിക്കുകയും അവ നന്നായി ഉപയോഗിക്കുകയും ചെയ്യണമെന്ന് സി. എന്‍. ജയദേവന്‍, എം. പി. അഭിപ്രായപ്പെട്ടു.
“ഡിജിറ്റല്‍യുഗത്തില്‍ലൈബ്രേറിയന്‍മാരെ അക്കാദമികമായി ഉള്‍പ്പെടുത്തല്‍” എന്ന വിഷയത്തിലുള്ള ദ്വിദിന സെമിനാറും സാങ്കേതിക വിദ്യാ പ്രദര്‍ശനവും കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍റര്‍നെറ്റ് വിഭവങ്ങളും ആധുനിക ഡിജിറ്റല്‍ലൈബ്രറി കളും വിലയിരുത്തി വേണ്ടവിധം ഉപയോഗിക്കാന്‍തക്ക ശേഷി വിദ്യാര്‍ഥികളും, അധ്യാപകരും ഗവേഷകരും ആര്‍ജ്ജിക്കേണ്ടതുണ്ട്. ലൈബ്രേറിയന്‍മാരുടെയും ലൈബ്രറി ശാസ്ത്രജ്നരുടെയും, സാങ്കേതിക മികവ് ഇതില്‍വളരെ പ്രധാനമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വ്വകലാശാല ഭരണ സമിതി അംഗം ഡോ. ജോസ് ജോസഫ്‌അധ്യക്ഷത വഹിച്ചു. പ്രിന്റ്‌ചെയ്ത പുസ്തകങ്ങളില്‍നിന്നുള്ള അറിവിനൊപ്പം ഡിജിറ്റല്‍മാധ്യമങ്ങളിലും ഇന്റെര്‍നെറ്റിലും ലഭ്യമായ അറിവ് കൂടി ശേഖരിക്കാനുള്ള ശേഷി വിദ്യാര്‍ഥികളും അധ്യാപരും ആര്‍ജിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഭരണ സമിതി അംഗം അഡ്വ. അജി ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണവും ടെക്നോളജി പ്രദര്‍ശനം ഉല്‍ഘാടനവും നിര്‍വ്വഹിച്ചു. സര്‍വ്വകലാശാല ലൈബ്രേറി വിഭാഗം മേധാവി ഡോ. എ. റ്റി. ഫ്രാന്‍സിസ് ആമുഖ പ്രഭാഷണം നടത്തി. അക്കാദമിക് ലൈബ്രറി അസോസ്സിയേഷന്‍സംസ്ഥാന ജനറല്‍സെക്രെട്ടറി സാന്‍ജോ ജോസ്, ഫിഷറീസ് സര്‍വ്വകലാശാല ലൈബ്രേറിയന്‍വി എസ്. കുഞ്ഞു മുഹമ്മദ്, കോളേജ് അസോസിയേറ്റ് ഡീന്‍ഡോ. സി. ജോര്‍ജ് തോമസ്, ലൈബ്രേറിയന്‍ഡോ. വി. എസ്. സ്വപ്ന എന്നിവര്‍പ്രസംഗിച്ചു. കോളേജിലെ ഗവേഷക വിദ്യാര്‍ഥി, ഫെമി ജോസിന്റെ ആകസ്മിക നിര്യാണത്തില്‍യോഗം അനുശോചനം രേഖപ്പെടുത്തി.
സമാപന സമ്മേളനം അഡ്വ. കെ. രാജന്‍, എം. എല്‍. എ. ഉല്‍ഘാടനം ചെയ്തു. സര്‍വ്വകലാശാല ലൈബ്രേറി വിഭാഗം മേധാവി ഡോ. എ. റ്റി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. റാപ്പോര്‍ട്ടിയര്‍സി. അബ്ദുള്‍റസാക് സെമിനാര്‍റിപ്പോര്‍ട് അവതരിപ്പിച്ചു. ആര്‍. സെല്‍വരാജ്, ഡോ. ജെസ്സുഡോസ് മണലന്‍(തൃശ്ശിനാപ്പിള്ളി), പി സൌമേഷ് (കണ്ണൂര്‍) എന്നിവരുടെ പ്രബന്ധങ്ങള്‍ഏറ്റവും മികച്ചതായി തീരഞ്ഞെടുക്കപ്പെട്ടു അവാര്‍ഡ് നല്‍കി.
08 സെഷനുകളിലായി 66 പ്രബന്ധങ്ങള്‍അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 200 ഓളം ലൈബ്രേറിയന്‍മാര്‍, ഗവേഷകര്‍, ലൈബ്രറി എഡ്യുകേഷന്‍അദ്ധ്യാപകര്‍, ലൈബ്രറി ശാസ്ത്രജ്നര്‍ എന്നിവര്‍പങ്കെടുത്തു.
അക്കാദമിക് ലൈബ്രറി അസോസ്സിയേഷന്റെ സഹകരണത്തില്‍ഹോര്‍ട്ടിക്കള്‍ച്ചര്‍കോളേജും സര്‍വ്വകലാശാല കേന്ദ്ര ലൈബ്രറിയും സംയുക്തമായാണ് സെമിനാറും പ്രദര്‍ശനവും നടത്തിയത്. |
en_US |